Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Severe Rain

സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി രൂ​ക്ഷം: ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റ​വ​ന്യൂ മ​ന്ത്രി​യു​മാ​യും ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യും ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​മാ​യും സം​സാ​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റ​വ​ന്യൂ മ​ന്ത്രി ഏ​കോ​പി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ 11ന് ​ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ യോ​ഗം റ​വ​ന്യൂ മ​ന്ത്രി വി​ളി​ച്ചി​ട്ടു​ണ്ട്. എ​ൻ​ഡി​ആ​ർ​എ​ഫ്, പോ​ലീ​സ് സേ​ന​ക​ൾ ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ക​ന​ത്ത നാ​ശ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് പേ​ർ മ​രി​ച്ചു. അ​ടൂ​ർ​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി വീ​ട്ട​മ്മ മ​രി​ച്ചു. പ​യ്യാ​നി​ത്തോ​ട്ട​ത്ത് വീ​ടി​ന് മു​ക​ളി​ൽ മ​ണ്ണി​ടി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. അ​മ്മ​യെ കാ​ണാ​താ​യി. കോ​ലാ​ഹ​ല​മേ​ട്ടി​ൽ മ​ണ്ണി​ടി​ഞ്ഞ് 72 കാ​ര​നും മ​രി​ച്ചു.

പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ൽ സ്ഥി​തി അ​തീ​വ​ഗു​രു​ത​ര​മാ​ണ്. റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​ണ്. പ​മ്പ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ആ​ശ​ങ്ക​യാ​ണ്. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക​യാ​ണ്. സ്ഥ​ല​ത്തേ​ക്ക് കൂ​ടു​ത​ൽ ഡി​ങ്കി ബോ​ട്ടു​ക​ളെ​ത്തി​ക്കും. തൂ​മ്പാ​ക്കു​ള​ത്ത് ഉ​രു​ൾ​പൊ​ട്ടി. അ​ര​യാ​ഞ്ഞി​ലി​മ​ണ്ണ് കോ​സ് വേ ​പൂ​ർ​ണ​മാ​യും മു​ങ്ങി. 400 ഓ​ളം കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു.

Latest News

Corehub Up